|    Jul 22 Sun, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ആഗോള ആരോഗ്യരക്ഷാ സമിതിയില്‍ മലയാളി

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: യുഎസിലെ റോസാലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ യൂനിവേഴ്‌സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ അഡൈ്വസറി കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്ക്‌ഫോഴ്‌സില്‍ മലയാളിയായ ഡോ. കെ എം സാബു തിരഞ്ഞെടുക്കപ്പെട്ടു. ഈ സമിതിയില്‍ അംഗമാവുന്ന ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെയാളാണ് സാബു. ആരോഗ്യരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള ആഗോള ഉപദേശക സമിതിയാണിത്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ സാബു മണിപ്പാല്‍ യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസില്‍ പ്രഫസറും അസോഷ്യേറ്റ് ഡീനുമാണ്. ഷിക്കാഗോ ആസ്ഥാനമായ ഗ്ലോബല്‍ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് കൗണ്‍സിലിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പാപ്പനംകോട് ആരിഫത്തില്‍ കെ എം അസൈനാറിന്റെയും ആരിഫാ ബീവിയുടെയും മകനാണ്. ഭാര്യ: റജീനാ റാണി. മക്കള്‍: ഷാരിഖ്, ഫര്‍ഹ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss