|    Jan 24 Tue, 2017 12:55 pm
FLASH NEWS

ആക്റ്റീവ് പന്നൂരിന്റെ സൗജന്യ റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Published : 1st August 2016 | Posted By: SMR

നരിക്കുനി: എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനുഷ്യന്റെ നന്മയാണെന്നും മതത്തെ ദുരുപയോഗം ചെയ്യുകയും മതത്തിനെതിരായ ചിന്തകള്‍ വളര്‍ത്തുകയും ചെയ്യുന്ന രീതികള്‍ ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജന്‍.
സന്നദ്ധ സംഘടനയായ ആക്റ്റീവ് പന്നൂരിന്റെ ആറാമത് സൗജന്യ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് തന്നെ അപമാനകരമായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഐഎസില്‍ ചേരാന്‍ ആളുകളെ ഇവിടെ നിന്ന് റിക്രൂട്ട് ചെയ്തവര്‍ ഇസ്‌ലാം മതത്തെ തന്നെ അപമാനിക്കുകയാണ് ചെയ്തത്.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ആക്ടീവ് ചെയര്‍മാന്‍ പി മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കാരാട്ട് റസാക്ക്, പി ടി എ റഹീം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആക്ടീവിന്റെ ബ്ലോഗ് വായോളി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ്, സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ കെ സുരേഷ്, കേളോത്ത് അബ്ദുറഹിമാന്‍ ഹാജി, എം എ സത്താര്‍, ഇ കെ പക്കര്‍ മാസ്റ്റര്‍, സി റസാഖ് മാസ്റ്റര്‍, പി ശ്രീധരന്‍, സദാനന്ദന്‍ നായര്‍, പി അബ്ദുള്ള, കെ അബൂബക്കര്‍ മാസ്റ്റര്‍, കോട്ടുവറ്റ ഹുസ്സൈന്‍ മാസ്റ്റര്‍, പി ടി അഹമ്മദ്, ഒ സുലൈമാന്‍, കെ അന്‍വര്‍ എന്നിവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക