|    Feb 27 Mon, 2017 12:40 pm
FLASH NEWS

ആക്രി സാധനങ്ങള്‍ കൊണ്ട് സോളാര്‍ കാര്‍

Published : 16th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: ശാസ്ത്ര മേളയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ആക്രിസാധനങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച സോളാര്‍ കാറായിരുന്നു. ആക്രി സാധനങ്ങള്‍ ഉപയോഗിച്ച് ഒരു വര്‍ഷമെടുത്ത് സ്വന്തം കൈ—കൊണ്ട് ഈ കൂട്ടുകാര്‍ നിര്‍മിച്ചത് ഒന്നാന്തരം സോളാര്‍ കാര്‍. ഹയര്‍സെക്കന്‍ഡറി വര്‍ക്കിങ് മോഡല്‍ വിഭാഗത്തില്‍ തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ അലക്‌സ് ജയിംസ്, മനീഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച കാറായിരുന്നു ശാസ്ത്രമേളയിലെ താരം. ഒരു വര്‍ഷം മുമ്പാണ് ഇങ്ങനെയൊരാശയം അലക്‌സിന്റെയും മനീഷിന്റെ മനസില്‍ മൊട്ടിട്ടത്. പിന്നീടൊട്ടും വൈകിയില്ല. ഇരുവരും പുസ്തകങ്ങള്‍ നോക്കി വെല്‍ഡിങ് പഠിച്ചു. ഇതിനുശേഷം നിര്‍മാണത്തിനാവശ്യമായ ആക്രി സാധനങ്ങള്‍ ശേഖരിച്ചു. സ്വന്തമായി വെല്‍ഡിങ് മെഷീനും കട്ടറും വാങ്ങി ഇരുവരും നിര്‍മാണം ആരംഭിച്ചു. നിര്‍മാണത്തിന് ചെലവായ 25,000 രൂപയും ഇവര്‍ സ്വന്തം കൈയില്‍ നിന്നുമാണ് മുടക്കിയത്. കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്ന ട്രോളി, അതിന്റെ ടയര്‍, ജനല്‍ ഗ്രില്‍, സെക്കിള്‍ ഹാന്‍ഡില്‍ എന്നിവയാണ് ഇതിന്റെ നിര്‍മാണത്തിനു പ്രധാനമായും ഉപയോഗിച്ചത്. കാറിന്റെ മേല്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനല്‍ വഴിയാണ് ഇതിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കുന്നത്. ചാര്‍ജ് ചെയ്താല്‍ ആറുമണിക്കൂര്‍ വരെ ഉപയോഗിക്കാം. 40 കിലോമീറ്റര്‍ ആണ് വേഗത. സൂര്യപ്രകാശം കുറവായ മഴക്കാലത്ത് ബാറ്ററി ഉപയോഗിച്ചും കാര്‍ പ്രവര്‍ത്തിപ്പിക്കാം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day