|    Dec 16 Sat, 2017 2:50 pm
FLASH NEWS

ആക്രിക്കട തീവെച്ച് നശിപ്പിച്ചു: സമീപത്ത് കവര്‍ച്ചയും

Published : 8th December 2017 | Posted By: kasim kzm

ഓച്ചിറ:ആക്രിക്കട സാമൂഹിക വിരുദ്ധര്‍ തീവെച്ച് നശിപ്പിച്ച നിലയില്‍. വലിയകുളങ്ങര പള്ളിമുക്ക് ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയായ സെല്‍വന്റെ ആക്രി കടയാണ് തീവെച്ച് നശിപ്പിച്ചത്. തീപ്പിടുത്തത്തില്‍ ഒരു പെട്ടിഓട്ടോ, ആക്രിസാധനങ്ങള്‍, വള്ളിക്കാവ്, കായംകുളം സ്വദേശികളായ ജയകുമാര്‍, അലിഹസന്‍ എന്നിവരുടെ നാല് മുറികടകളുടെ ഷട്ടറുകളും മറ്റും നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയിലാണ് സംഭവം. ഇതിനു സമീപം റോഡ് വക്കില്‍  ബൊമ്മകള്‍ വിറ്റ് വരുന്ന രാജസ്ഥാന്‍കാരുടെ വീട് കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന 20000 രൂപയും ഒരു പവന്‍ സ്വര്‍ണ്ണവും മോഷ്ടിച്ചു. ഇതു കൂടാതെ വലിയകുളങ്ങരയില്‍ പുണര്‍തം  വീട്ടില്‍ അശോകന്റെ കട്ട കമ്പനിയിലും മോഷണം നടന്നു. അലമാരിയില്‍ സൂക്ഷിച്ചിരുന്ന 4000 രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. ഇത് സംബന്ധിച്ച് ഓച്ചിറ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക