|    Nov 24 Fri, 2017 2:00 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് രാഹുല്‍

Published : 6th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതാണ് അവരുടെയും പ്രധാനമന്ത്രി മോദിയുടെയും രാഷ്ട്രീയരീതിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അവരുടെ ആളുകള്‍ തന്നെയാണ് തന്നെ ആക്രമിച്ചത്. അതിനെ അവര്‍ എന്തിനാണ് അപലപിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. കേന്ദ്ര-ഗുജറാത്ത് സര്‍ക്കാരുകളാണ് ഇതിന് ഉത്തരവാദികള്‍. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാഹുലിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. ആക്രമിക്കപ്പെടുമ്പോള്‍ രാഹുല്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷയിലാണ് ഉണ്ടായിരുന്നത്- ഗുലാം നബി ആസാദ് പറഞ്ഞു.ബിജെപിയുടെയും ആര്‍എസ്എസിന്റെയും സ്വഭാവവും ലക്ഷ്യവുമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പ്രതികരിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നത്. ബിജെപിയും ആര്‍എസ്എസും അക്രമങ്ങളിലും ആക്ഷേപിക്കുന്നതിലും അതിക്രമങ്ങളിലുമാണ് വിശ്വസിക്കുന്നത്. ഇതിനെതിരേ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക