|    Aug 22 Wed, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍. കേസിന്റെ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിനോടു സര്‍ക്കാരിന് അനുകൂല നിലപാടാണെന്നു മന്ത്രി എ കെ ബാലന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആവശ്യപ്പെട്ട കാര്യങ്ങള്‍ ഒരോന്നും സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വനിതാ ജഡ്ജി വേണമെന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കും. വനിതാ ജഡ്ജി വേണമെന്ന ആവശ്യത്തിനോടു സര്‍ക്കാരിന് അനുകൂലമായ നിലപാടാണുള്ളത്. കോടതി തീരുമാനിക്കുന്നതനുസരിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ അനുകൂല നടപടികളും ഉണ്ടാവുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss