|    Sep 26 Tue, 2017 12:56 pm
Home   >  Todays Paper  >  page 7  >  

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞു; കമല്‍ഹാസന്‍ വിവാദത്തില്‍

Published : 15th July 2017 | Posted By: fsq

 

ചെന്നൈ: കേരളത്തില്‍ ആക്രമണത്തിനിരയായ നടിയുടെ പേര് പറഞ്ഞ് തമിഴ് സൂപ്പര്‍സ്റ്റാര്‍ കമല്‍ഹാസന്‍ കുടുങ്ങി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നടിയുടെ പേര് പറഞ്ഞത്. നടിയുടെ പേര് പറയരുതായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.തനിക്കെതിരായ ഹിന്ദുത്വരുടെ ഭീഷണിയെക്കുറിച്ച് സംസാരിക്കവെയാണ് സ്ത്രീ സുരക്ഷയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍, കമല്‍ഹാസനോട് ചോദിച്ചത്. നടിമാര്‍ മാത്രമല്ല എല്ലാ സ്ത്രീകളും തനിക്ക് പ്രധാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അവര്‍ നടി (നടിയുടെ പേര് പറയുന്നു)യായതുകൊണ്ട് നാം പിന്തുണയ്ക്കുന്നതെന്നാണ് കമല്‍ പറഞ്ഞത്.  നടിയുടെ പേര് പറഞ്ഞ കമല്‍ഹാസന്‍ പരസ്യമായി മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡല്‍ഹിയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക