|    Oct 21 Sun, 2018 2:06 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആക്രമിക്കപ്പെട്ട നടിക്കെതിരേ മോശം പരാമര്‍ശം : അന്വേഷണസംഘം വിവരം ശേഖരിച്ചു

Published : 12th September 2017 | Posted By: fsq

 

ആലപ്പുഴ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരേ പി സി ജോര്‍ജ് എംഎല്‍എ നടത്തിയ മോശം പരാമര്‍ശം സംബന്ധിച്ച കേസില്‍ അന്വേഷണസംഘം ആലപ്പുഴ പ്രസ്‌ക്ലബ്ബിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്നലെ ഉച്ചയോടെ നെടുമ്പാശ്ശേരി സിഐ പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രസ്‌ക്ലബ്ബിലെത്തി മാധ്യമപ്രവര്‍ത്തകരില്‍ നിന്നു വാര്‍ത്താസമ്മേളനം സംബന്ധിച്ച തെളിവുകള്‍ ശേഖരിച്ചത്. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി, ഖജാഞ്ചി, ഓഫിസ് ജീവനക്കാര്‍ എന്നിവരില്‍ നിന്നും സംഘം വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ മാസം ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ പി സി ജോര്‍ജ് എംഎല്‍എ തന്നെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്ന് നടി നെടുമ്പാശ്ശേരി പോലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്. ഇതിന്റെ ഭാഗമായാണ് അന്വേഷണസം ഘം ഇന്നലെ ആലപ്പുഴ പ്രസ്‌ക്ലബ്ബിലെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss