|    Jul 24 Mon, 2017 5:59 am
FLASH NEWS
Home   >  News now   >  

ആക്രമണ ഭീഷണി: ഹാഫിസ് സയീദിനെയും സയിദ് സലാഹുദ്ദീനെയും പാകിസ്താന്‍ സൈനിക ക്യാംപിലേക്ക് മാറ്റി

Published : 10th October 2016 | Posted By: G.A.G

hafis

ലാഹോര്‍ : മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായി ഇന്ത്യ കണക്കാക്കുന്ന ഹാഫിസ് സയീദിനെയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി സയിദ് സലാഹുദ്ദീനെയും പാകിസ്താന്‍ ലാഹോറിലെ സൈനിക ക്യാംപിലേക്ക് മാറ്റി . നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ സുരക്ഷ മുന്‍നിറുത്തിയാണ് പാക്കിസ്ഥാന്റെ നീക്കം. ഉറി ആക്രമണത്തിന്റെ തിരിച്ചടിയെന്നോണം ഇന്ത്യയില്‍ നിന്നും ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിതെന്നാണ് റിപോര്‍ട്ടുകള്‍. അതിര്‍ത്തിക്കിപ്പുറത്തേക്കുള്ള നുഴഞ്ഞുകയറ്റം തടഞ്ഞില്ലെങ്കില്‍ മിന്നല്‍ ആക്രമണങ്ങള്‍ ഇനിയുമുണ്ടായേക്കാം എന്ന്്് ഇന്ത്യയിലെ ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്റെ കരുതല്‍ നടപടി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക