|    Jan 25 Wed, 2017 6:58 am
FLASH NEWS

ആക്രമണ ഭീഷണി, രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

Published : 7th October 2016 | Posted By: sdq

airport-security_647_100716083314ന്യൂഡല്‍ഹി: രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണ  സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. ഡല്‍ഹിയടക്കം നാല് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ആക്രമണമുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഇവിടങ്ങളിലെ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമെ ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ആക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലെടുക്കണമെന്ന് എല്ലാ വിമാന കമ്പനികള്‍ക്കും അറിയിപ്പും നല്‍കിയിട്ടുണ്ട്.

യാത്രികരുടെ ബാഗുകളും മറ്റ് ലഗ്ഗേജുകളും വിശദപരിശോധനക്ക് വിധേയമാക്കാനും വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക