|    Oct 18 Thu, 2018 1:42 am
FLASH NEWS

ആക്രമണ കേസുകളിലെ പ്രതികള്‍ അറസ്റ്റില്‍

Published : 21st September 2017 | Posted By: fsq

 

തൃപ്രയാര്‍: ആക്രമണകേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികളെ മുംബൈ, ഏങ്ങണ്ടിയൂര്‍, ഏത്തായ് എന്നിവിടങ്ങളില്‍ നിന്ന് വാടാനപ്പള്ളി പൊലീസ് പിടികൂടി. തളിക്കുളം ഇടശേരി സ്വദേശി സോജു, ഏങ്ങണ്ടിയൂര്‍ എത്തായ് സ്വദേശി സുജിത്ത് എന്നിവരാണ് പിടിയിലായത്. ആക്രമണം, അടിപിടി കേസുകളില്‍ പ്രതിയായ സോജു വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് പ്രതികള്‍ക്കുമെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങുന്നതിനിടെ മുംബൈ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ സോജുവിനെ തടഞ്ഞുവെച്ച് വാടാനപ്പള്ളി പൊലീസിന് കൈമാറി. മറ്റൊരു ആക്രമണ കേസില്‍ പ്രതിയായ സുജിത്ത് വിദേശത്ത് നിന്ന് മടങ്ങിയെത്തിയെങ്കിലും ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ വാടാനപ്പള്ളി എസ്‌ഐ ഡി ശ്രീജിത്തും സംഘവും ചേര്‍ന്ന് എത്തായിലെ വീടിന് സമീപത്തുനിന്നാണ് പിടികൂടിയത്. രണ്ട് പ്രതികളെയും ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss