|    Oct 18 Wed, 2017 12:24 am
FLASH NEWS
Home   >  National   >  

ആക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്;സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : 30th September 2016 | Posted By: mi.ptk

army_trucks

ന്യൂഡല്‍ഹി: അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പാകിസ്താന്‍ ഏത് വിധത്തില്‍ പ്രതികരിക്കുമെന്ന സംശയം നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത് തരത്തിലുള്ള ആക്രമണവും നേരിടാന്‍ തയ്യാറായിരക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. മെട്രോ നഗരങ്ങള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന മേഖലകളിലും, ആളുകള്‍ കൂടുന്ന പ്രാര്‍ത്ഥനാലയങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുമെന്നും കേന്ദ്രം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക