|    May 27 Sat, 2017 11:31 pm
FLASH NEWS

ആക്രമണഭീഷണി; 22 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭീകരാക്രമണം ഉണ്ടായേക്കാമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ ഡല്‍ഹി ഉള്‍പ്പെടെയുള്ള 4 സംസ്ഥാനങ്ങളിലെ 22 വിമാനത്താവളങ്ങള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം. ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
ഈ സംസ്ഥാനങ്ങളിലെ പോലിസ് മേധാവികളുമായി വ്യോമസുരക്ഷാ മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തി. മുന്നറിയിപ്പിനെത്തുടര്‍ന്ന് വിമാനത്താവളങ്ങളി ല്‍ യാത്രക്കാരുടെ ബാഗേജുകള്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. പൊതു-സ്വകാര്യ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിക ളും സുരക്ഷയുടെ കാര്യത്തി ല്‍ ശ്രദ്ധിക്കണം.വിമാനത്താവളങ്ങള്‍ വഴിയുള്ള ചരക്ക് നീക്കവും നിരീക്ഷണത്തിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day