|    Oct 22 Sun, 2017 2:40 am
Home   >  Todays Paper  >  Page 1  >  

ആക്രമണകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ചു കൊല്ലും

Published : 24th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ആക്രമണകാരികളായ നായ്ക്കളെ മരുന്ന് കുത്തിവച്ചു കൊല്ലുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ ടി ജലീല്‍. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമായെന്നും പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സില്‍ മന്ത്രി പറഞ്ഞു.
വിഷയത്തില്‍ കോടതി നിരീക്ഷണം നിലനില്‍ക്കുന്നതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാന്‍ വിമുഖതയുള്ളത്. ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. നായ്ക്കളെ കൊല്ലുന്നതിനുള്ള പണം തദ്ദേശസ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തണം. ആ തുക മതിയാവാതെ വരുകയാണെങ്കില്‍ ബജറ്റില്‍ പ്രത്യേക തുക നീക്കിവയ്ക്കും.
നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള പരിചരണത്തിന് ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യവും പരിഗണനയിലാണ്. മാലിന്യ സംസ്‌കരണത്തിലെ പോരായ്മ തന്നെയാണ് തെരുവുനായ്ക്കള്‍ പെരുകുന്നതിനു പ്രധാന കാരണം. അതിനാല്‍, പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും. മാലിന്യം വലിച്ചെറിയുന്ന ഹോട്ടലുകളുടെ ലൈസന്‍സ് റദ്ദാക്കും. ആന്റിറാബീസ് വാക്‌സിന്‍ ലോബി പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടിെല്ലന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക