|    Dec 17 Mon, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആക്രമണം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

Published : 26th April 2018 | Posted By: kasim kzm

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സായുധര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. പുല്‍വാമയിലെ രാജ്പുര ചൗക്കില്‍ ഉണ്ടായ സായുധരുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശാദിമാര്‍ഗ് സ്വദേശി ഗുലാം നബിയാണ് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ രണ്ടു പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ നില തൃപ്തികരമാണെന്ന് പോലിസ് പറഞ്ഞു. ആക്രമണം നടന്ന പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. സായുധരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss