|    Oct 17 Tue, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആക്രമണം ഉണ്ടായിട്ടില്ലെന്ന് പാകിസ്താന്‍

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന വാദം നിഷേധിച്ച് പാകിസ്താന്‍. ഇത്തരത്തിലൊരു സംഭവം നിയന്ത്രണരേഖയില്‍ ഉണ്ടായിട്ടില്ലെന്നും എന്നാല്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുനിന്ന് ഇന്ത്യന്‍ സൈന്യം പുലര്‍ച്ചെ 2.30 മുതല്‍ 8 മണി വരെ വെടിയുതിര്‍ത്തതായും പാകിസ്താന്റെ ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വെടിവയ്പിലാണ് രണ്ടു പാകിസ്താനി സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വെടിവയ്പിനു തങ്ങള്‍ മറുപടി നല്‍കിയതായും പാക് സൈന്യം അവകാശപ്പെട്ടു. ഇത്തരം വെടിവയ്പുകള്‍ ഇടയ്ക്കിടെ ഉണ്ടാവുന്നതാണെന്നും സൈന്യം പറഞ്ഞു.
ഇന്ത്യന്‍ വെടിവയ്പില്‍ ഒമ്പതു സൈനികര്‍ക്ക് പരിക്കേറ്റതായി പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ് പറഞ്ഞു. സമാനമായ രീതിയില്‍ തങ്ങളും തിരിച്ചടിച്ചിട്ടുണ്ട്. പാകിസ്താനില്‍ ഇത്തരത്തിലുള്ള ആക്രമണം നടത്തിയാല്‍ തങ്ങളും ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെ ഓളമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക