|    Apr 25 Tue, 2017 8:19 am
FLASH NEWS

ആകാശ നടപ്പാത അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Published : 8th February 2016 | Posted By: SMR

കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ആകാശ നടപ്പാത അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം നഗരസഭാ കാര്യാലയത്തിന്റെ അങ്കണത്തില്‍ ആകാശ നടപ്പാതയുടെ ശിലാസ്ഥാപനവും നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത പൂര്‍ത്തിയാവുന്നതോടെ കോട്ടയം സാധ്യതകളുടെ നഗരമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എംപി, ജില്ലാ കലക്ടര്‍ യു വി ജോസ് പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന, റോഡ് സേഫ്റ്റി കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി, ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ, കിറ്റ്‌കോ മാനേജിങ് ഡയറക്ടര്‍ സിറിയക് ഡേവിസ്, നഗരസഭാ വൈസ്‌ചെയര്‍പേഴ്‌സണ്‍ ജാന്‍സി ജേക്കബ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ജോസ് പള്ളിക്കുന്നേല്‍, അഡ്വ. ടിനോ കെ തോമസ്, ഷീബ പുന്നന്‍, എസ് ഗോപകുമാര്‍, ഷൈലജ ദിലീപ്കുമാര്‍, ശീമാട്ടി എംഡി തിരുവെങ്കിടം, വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍ സംസാരിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day