|    Jan 16 Mon, 2017 6:44 pm

ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്താപ്രക്ഷേപണം നിര്‍ത്തുന്നു

Published : 11th August 2016 | Posted By: mi.ptk

akashvani-kozhikode

കോഴിക്കോട്: നീണ്ട അന്‍പത് വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നുള്ള വാര്‍ത്താവായന നിര്‍ത്തലാക്കാന്‍ നീക്കം. ആകാശവാണിയുടെ വാര്‍ത്താ യൂണിറ്റുകള്‍ തലസ്ഥാന കേന്ദ്രങ്ങളില്‍ മാത്രം മതിയെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് കോഴിക്കോട് വാര്‍ത്താവിഭാഗം നിര്‍ത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാരെ സ്ഥലംമാറ്റല്‍ പ്രക്രിയ നടക്കുകയാണ്. ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
1966ലാണ് പിന്നാക്കം നില്‍ക്കുന്ന കോഴിക്കോട്,മലപ്പുറം,വയനാട്,കാസര്‍കോട്,പാലക്കാട്,കണ്ണൂര്‍ ജില്ലകള്‍ക്ക് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വാര്‍ത്താ പ്രക്ഷേപണം ആരംഭിച്ചത്. ലക്ഷദ്വീപ് വാര്‍ത്തകള്‍ക്കും കോഴിക്കോട് നിലയം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. 2016ല്‍ ആകാശവാണി ഇതിന്റെ സുവര്‍ണജൂബിലെ വര്‍ഷമായി ആചരിച്ചുവരികയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 163 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക