|    Mar 28 Tue, 2017 9:57 am
FLASH NEWS

ആകാശവാണിയില്‍ ട്രെയിന്‍സമയ അറിയിപ്പുകള്‍ വര്‍ധിപ്പിക്കും

Published : 12th November 2015 | Posted By: SMR

തൃശൂര്‍: ട്രെയിന്‍സമയ അറിയിപ്പുകള്‍ പ്രക്ഷേപണം ചെയ്യുന്നതു വര്‍ധിപ്പിയ്ക്കുവാന്‍ ആകാശവാണി തൃശൂര്‍നിലയം തീരുമാനിച്ചു.
നിലവില്‍ ദിവസവും രാവിലെ 6.23നാണ് തൃശൂര്‍ വഴി കടന്നു പോകുന്ന ട്രെയിനുകളുടെ സമയവിവരം ആകാശവാണി അറിയിക്കുന്നത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ വലിയൊരു വിഭാഗം ട്രെയിന്‍ യാത്രക്കാര്‍ ഈ അറിയിപ്പിനെ ആശ്രയിച്ചാണ് ട്രെയിന്‍ യാത്രക്കായി വീടുകളില്‍ നിന്നും ഇറങ്ങുന്നത്.
യാത്രക്കാരില്‍ നിന്നും മറ്റു ശ്രോതാക്കളില്‍ നിന്നും ആവശ്യം നിരന്ത്രമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയ്ന്‍ സമയ അറിയിപ്പുകള്‍ ദിവസത്തില്‍ കൂടുതല്‍ തവണ പ്രക്ഷേപണം ചെയ്യണമെന്ന് തൃശൂര്‍ റെയ്ല്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആകാശവാണിയുടെ തൃശൂരിലെ സ്റ്റേഷന്‍ ഡയറക്റ്റര്‍ക്കു നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നു പ്രസ്തുത അറിയിപ്പുകള്‍ കൂടുതല്‍ തവണ പ്രക്ഷേപണം ചെയ്യാന്‍ ആകാശവാണി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഈ മാസം 15 മുതല്‍ ദിവസേന രാവിലെ 6.23ന് പുറമെ പത്തിനും ഉച്ചയ്ക്ക് 1.55നും വൈകിട്ട് 5.45നും ട്രെയ്ന്‍ സമയ അറിയിപ്പുകള്‍ പ്രക്ഷേപണം ചെയ്യുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആകാശവാണി അധികൃതര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day