|    Oct 23 Mon, 2017 7:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആകാശമധ്യത്തില്‍ വിമാന വാതില്‍ തുറക്കാന്‍ ശ്രമം

Published : 2nd June 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആകാശമധ്യത്തില്‍ വച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച് റഷ്യന്‍ പൗരന്‍. അലക്‌സാണ്ടര്‍ സമോഖവ്‌ലോവ് എന്ന യാത്രികനാണു മദ്യപിച്ച് ഈ സാഹസത്തിനു മുതിര്‍ന്നത്. മോസ്‌കോയില്‍ നിന്ന് ഇന്ത്യയിലേക്കു വരികയായിരുന്ന എയ്‌റോഫ്‌ളോട്ട് എസ്‌യു 232ലാണു സംഭവം. റഷ്യന്‍ പൗരന്റെ ചെയ്തിയില്‍ പരിഭ്രാന്തരായ വിമാന ജീവനക്കാര്‍ ഉടന്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരുടെ സഹായം തേടി. വിമാനം ഇറങ്ങിയ ശേഷം ഇയാളെ പോലിസിനു കൈമാറി. വൈദ്യപരിശോധനയില്‍ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക