|    Jan 23 Mon, 2017 10:15 am
FLASH NEWS

ആകാശത്ത് വലയിടാനൊരുങ്ങി ജപ്പാന്‍

Published : 11th December 2016 | Posted By: frfrlnz

japan

ടോക്കിയോ: ആകാശത്തിന് മേല്‍ക്കൂരയിടുക  നടക്കാത്ത ചില തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ കളിയാക്കാനായി ഉപയോഗിക്കുന്ന പഴയൊരു പ്രയോഗമാണിത്. എന്നാല്‍ കേട്ടോളൂ, മേല്‍ക്കൂരയല്ലെങ്കിലും ആകാശത്ത് വലിയൊരു വലയിടാനൊരുങ്ങുകയാണ് ജപ്പാന്‍.
മീന്‍പിടിക്കുകയല്ല, ബഹിരാകാശത്ത് കറങ്ങിനടക്കുന്ന മനുഷ്യനിര്‍മിത മാലിന്യങ്ങള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അര നൂറ്റാണ്ടായി ബഹിരാകാശത്ത് നടക്കുന്ന പര്യവേക്ഷണങ്ങളുടെ ഫലമായുള്ള ഈ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ഉദ്യമത്തിന്റെ ഭാഗമായി അലുമിനിയം, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നാരുകള്‍ കൊണ്ട് നിര്‍മിച്ച വലിയൊരു കാന്തിക വല തന്നെയാണ് ജപ്പാന്റെ സ്‌പേസ് ഏജന്‍സിയായ ജാക്‌സ ശൂന്യാകാശത്ത് വിരിക്കുന്നത്.
700 മീറ്റര്‍ നീളമുള്ള വലയുമായി ബഹിരാകാശ പേടകം കൗനോതോറി 6 (എച്ച്ടിവി6)  കഴിഞ്ഞദിവസം വിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. എറെക്കാലമായി നടന്നു വരുന്ന ബഹിരാകാശ പര്യവേക്ഷണ പരീക്ഷണങ്ങളുടെ ഫലമായുണ്ടായ 500,000 ത്തോളം അവശിഷ്ടങ്ങള്‍ ഭൂമിക്ക് ചുറ്റം വലയം ചെയ്യുന്നുണ്ട്. ഇവയെ കണ്ടെത്തി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിക്കാനാണ് ജപ്പാന്റെ ശ്രമം. മണിക്കൂറില്‍ 17,500മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇത്തരം അവശിഷ്ടങ്ങള്‍ ബഹിരാകാശ പേടകങ്ങള്‍ക്കും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനും കാര്യമായ നാശമുണ്ടാക്കാന്‍ കെല്‍പ്പുള്ളവയാണ് എന്നതിനാലാണ് ഇവ ഒഴിവാക്കാന്‍ ഗവേഷകര്‍ ശ്രമമാരംഭിച്ചിട്ടുള്ളത്.

വീഡിയോ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 895 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക