|    Aug 19 Sun, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആകാശത്ത് കക്കൂസ്മാലിന്യം തള്ളല്‍: ഡിജിസിഎ മേധാവിയുടെ ശമ്പളം തടയുമെന്ന് ഹരിത ട്രൈബ്യൂണല്‍

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കോടതി ഉത്തരവുകള്‍ മാനിക്കാതെ വിമാനങ്ങള്‍ ആകാശത്ത് കക്കൂസ്മാലിന്യം തള്ളുന്നതു തുടരുന്നതില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന് അമര്‍ഷം. ഇനിയും ഇതു തുടര്‍ന്നാല്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് (ഡിജിസിഎ) മേധാവിയുടെ ശമ്പളം തടയുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പു നല്‍കി. പറക്കുന്നതിനിടെ ആകാശത്തു വച്ച് കക്കൂസ്മാലിന്യം നിറഞ്ഞ ടാങ്ക് തുറന്നുവിടരുതെന്നു ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെടണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
മാലിന്യം ആകാശത്ത് വച്ച് തള്ളുന്നത് തടയണമന്ന് വ്യക്തമായ ഉത്തരവിട്ടിട്ടും ഡിജിസിഎ ഇതു പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
അതേസമയം, ട്രൈബ്യൂണല്‍ ഉത്തരവിനെതിരേ നല്‍കിയ പുനപ്പരിശോധനാ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് ഉത്തരവ് നടപ്പാക്കാത്തതെന്നു ഡിജിസിഎ അറിയിച്ചു. ഡല്‍ഹി നിവാസിയായ മുന്‍ സൈനികന്‍ ലെഫ്. ജനറല്‍ (റിട്ട.) സത്‌വന്ദ് സിങാണ് തന്റെയും അയല്‍പക്കത്തെയും വീടുകള്‍ക്കു മുകളില്‍ വിമാനങ്ങളില്‍ നിന്നുള്ള കക്കൂസ്മാലിന്യം പതിച്ച് വൃത്തികേടാവുന്നതു ചൂണ്ടിക്കാട്ടി 2016 ഒക്ടോബറില്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss