|    Jun 28 Wed, 2017 5:52 pm
FLASH NEWS
Home   >  News now   >  

ആകാശത്തേക്കു നോക്കൂ, നൂറ്റാണ്ടിലെ ആദ്യ എക്‌സ്ട്രാ സൂപര്‍മൂണ്‍ കാണാം

Published : 13th November 2016 | Posted By: Navas Ali kn

moon

ന്യൂയോര്‍ക്ക്: 21ാം നൂറ്റാണ്ടിലെ ആദ്യ എക്‌സ്ട്രാ സൂപര്‍മൂണ്‍ പ്രതിഭാസത്തിന് ഞായറാഴ്ച്ച ലോകം സാക്ഷിയാവും. സാധാരണയിലും കവിഞ്ഞ് ചന്ദ്രന്‍ ഭൂമിയോടടുക്കുന്ന പ്രതിഭാസത്തിനാണ് ഇന്നലെയും ഇന്നുമായി ലോകം സാക്ഷ്യം വഹിക്കുന്നത്. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും കൂടുതല്‍ അടുക്കുന്ന എക്‌സ്ട്രാ സൂപര്‍മൂണ്‍ എന്ന ഈ പ്രതിഭാസം 1948ല്‍ ആണ് ഇതിനുമുന്‍പ്  ദൃശ്യമായത്. സൂര്യാസ്തമയത്തിന്റെ സമയത്തുതന്നെയാണ് ഭീമന്‍ ചന്ദ്രന്റെ ഉദയം. ആകാശത്ത് മേഘങ്ങള്‍ മൂടിയിട്ടില്ലെങ്കില്‍ ഈ സമയം തന്നെയാണ് ഭീമന്‍ ചന്ദ്രനെ ഏറ്റവും മികച്ച രീതിയില്‍ കാണാന്‍ കഴിയുക. ഇനി 2034 നവംബര്‍ 25നായിരിക്കും ഇത്തരത്തില്‍ മറ്റൊരു എക്‌സ്ട്രാ സൂപര്‍മൂണ്‍ പ്രതിഭാസം സംഭവിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക