|    Nov 20 Mon, 2017 1:10 pm

ആകാശങ്ങളിലെ അദ്ഭുതമറിയാന്‍ കലണ്ടറുമായി കല്യാശ്ശേരി

Published : 5th August 2017 | Posted By: fsq

 

കല്ല്യാശ്ശേരി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജ്യോതിശാസ്ത്ര പരിപാടിയായ സെലസ്റ്റിയ-2017 പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബഹുവര്‍ണ കലണ്ടര്‍ തയ്യാറായി. ചാന്ദ്രദിനമായ ജൂലൈ 21 മുതല്‍ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രവരി 28 വരെ വിദ്യാലയങ്ങളിലും വീടുകളിലും ചെയ്യാവുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് കലണ്ടര്‍. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലെ ക്ലാസ് മുറികളിലും ഇതു ലഭ്യമാക്കും. വാനനിരീക്ഷണ ക്യാംപും സെലസ്റ്റിയ ഫെസ്റ്റും വിവിധ ദിനങ്ങളില്‍ വിദ്യാലയങ്ങളില്‍ നടക്കും. ടി വി രാജേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വെള്ളൂര്‍ ഗംഗാധരന്‍, സയന്‍സ് ക്ലബ്ബ് സെക്രട്ടറി പി വി പ്രസാദ്, സാമൂഹിക ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി കെ വി രാഘവന്‍, അധ്യാപകരായ ഇ വി സന്തോഷ് കുമാര്‍, സുരേന്ദ്രന്‍ അടുത്തില എന്നിവര്‍ ചേര്‍ന്നാണ് കലണ്ടര്‍ തയ്യാറാക്കിയത്. ഇന്നുച്ചയ്ക്ക് 1.30ന് മാടായി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ജ്യോതി ശാസ്ത്ര കലണ്ടര്‍ ടി വി രാജേഷ് എംഎല്‍എ പ്രകാശനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക