|    Nov 15 Thu, 2018 6:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ആകാശം അകലെയല്ല: ആര്‍എസ്‌സി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്

Published : 4th November 2018 | Posted By: AAK

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ ആകാശം അകലെയല്ല പ്രമേയത്തില്‍ റിയാദില്‍ സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. സി ബി ഡയറക്ടര്‍ ഫൈസല്‍ മമ്പാട് അധ്യക്ഷത വഹിച്ച സമ്മേളനം അല്‍ യാസ്മിന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും പഠന പുരോഗതിയും ലക്ഷ്യം വച്ചുള്ള ഇടപെടലുകളാണ് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അലിഫ് സ്‌കൂള്‍ അധ്യാപകന്‍ ഷമീര്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി.
രണ്ടു മാസമായി വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, മദ്രസ്സ അധ്യാപകര്‍, വനിതകള്‍ എന്നിവര്‍ക്കായി ഇനീഷ്യം, വിസിറ്റ്, സ്‌കൈ ടച്ച്, മുഅല്ലിം മീറ്റ്, എലൈറ്റ്, സ്പര്‍ശം, ഓക്‌സിലിയ തുടങ്ങിയ പരിപാടികള്‍ നടന്നു. ഇതിലൂടെ രൂപപ്പെടുത്തിയെടുത്ത വിദ്യാര്‍ഥി അവകാശ രേഖയുടെ സമര്‍പ്പണവും പരിപാടിയില്‍ നടന്നു. സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റിന്റെ പ്രഖ്യാപനം അബ്ദുര്‍റഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരിയും സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ പ്രഖ്യാപനം ത്വയ്യിബ്ബ് പട്ടുവവും നിര്‍വ്വഹിച്ചു. ഐസിഎഫ് സെന്‍ട്രല്‍ പ്രൊവിന്‍സ് സെക്രട്ടറി ബഷീര്‍ മാസ്റ്റര്‍ നാദാപുരം, മുജീബ് തുവ്വക്കാട്, ഡോ. സൂരജ് വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. എന്‍ആര്‍കെ വൈസ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട്, റാഫി കൊയിലാണ്ടി, ജലീല്‍ പള്ളംതുരുത്തി, ലുഖ്മാന്‍ പാഴൂര്‍, ജാബിറലി പത്തനാപുരം, ഷുക്കൂറലി ചെട്ടിപ്പടി, അബ്ദുല്‍ നാസര്‍ അഹ്സനി, ഷമീര്‍ രണ്ടത്താണി, അഷ്റഫ് ഓച്ചിറ, ഇഹ്ത്തിശാം തലശ്ശേരി, ഉമര്‍ പന്നിയൂര്‍, സലിം പട്ടുവം, കബീര്‍ ചേളാരി, സ്വാദിഖ് സഖാഫി ജഫനി, അഷ്റഫ് ചാപ്പനങ്ങാടി, ഒളമതില്‍ മുഹമ്മദ്കുട്ടി സഖാഫി, ശാക്കിര്‍ കണ്ണൂര്‍, ബഷീര്‍ മിസ്ബാഹി, അബു ഹനീഫ് കടങ്ങല്ലുര്‍, ശറഫുദ്ധീന്‍ നിസാമി, റഫീഖ് പി.ബസാര്‍, റിയാസ് ബക്കര്‍ എന്നിവര്‍ പങ്കെടുത്തു. റിയാദ് സെന്‍ട്രല്‍ ജനറല്‍ കണ്‍വീനര്‍ ഉമറലി കോട്ടക്കല്‍ സ്വാഗതവും സ്റ്റുഡന്റ്‌സ് സിന്‍ഡിക്കേറ്റ് ഡീന്‍ ഇബ്രാഹിം കരീം നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss