|    Sep 26 Tue, 2017 2:09 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ആകര്‍ഷക സമ്മാനങ്ങളുമായി മലബാര്‍ ഗോള്‍ഡ്

Published : 20th October 2016 | Posted By: SMR

ദമ്മാം: ലോക പ്രമുഖ ആഭരണ വ്യാപാരികളായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ഗള്‍ഫ് ശാഖകളില്‍ നവംബര്‍ 5 വരെ അത്യാകര്‍ഷക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. 2,500 റിയാലിന്റെ സ്വര്‍ണാഭരണം വാങ്ങുന്ന ഭാഗ്യവാന്മാര്‍ക്ക് 500 സ്വര്‍ണനാണയങ്ങള്‍ വരെ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്.
ഓരോ 5,000 റിയാലിന്റെ ഡയമണ്ട് ആഭരണം വാങ്ങുമ്പോള്‍ രണ്ട് ഗ്രാം സ്വര്‍ണനാണയം ലഭിക്കും. 3,000 റിയാലിന്റെ പര്‍ച്ചേസിന് ഒരു ഗ്രാം സ്വര്‍ണനാണയവും സമ്മാനമായി നല്‍കുന്നുണ്ട്.
പ്രമോഷന്‍ കാലയളവില്‍ എട്ടു ഗ്രാം 22 കാരറ്റ് സ്വര്‍ണനാണയത്തിന് പണിക്കൂലി ഈടാക്കുകയില്ല. മാത്രവുമല്ല, 22 കാരറ്റ് സ്വര്‍ണാഭരണം മാറ്റി വാങ്ങിക്കുമ്പോള്‍ പണിക്കുറവ് കണക്കാക്കുകയുമില്ല. കൂടാതെ സ്വര്‍ണാഭരണ വിലയുടെ പത്ത് ശതമാനം നല്‍കി വില സംരക്ഷണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭരണ സ്‌നേഹികളായ ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവം പകരുന്ന തരത്തില്‍ വൈവിധ്യവും വിപുലവുമായ ആഭരണ ശേഖരമാണ് ഒരോ ശാഖയിലും ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക