|    Oct 24 Tue, 2017 5:07 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആം ആദ്മി: ജില്ലകളില്‍ ഒരു മണ്ഡലം പദ്ധതി ഉദ്ഘാടനം നാളെ

Published : 8th October 2016 | Posted By: SMR

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ ചൂല്‍ വിപ്ലവത്തിന്റെ അടുത്തഘട്ടമായ ജില്ലകളില്‍ ഒരു മണ്ഡലം പരിപാടിയുടെ ദക്ഷിണമേഖല ഉദ്ഘാടനം നാളെ രാവിലെ 11ന് മൂന്നാറില്‍ സോംനാഥ് ഭാരതി എംഎല്‍എ നിര്‍വഹിക്കും. ആം ആദ്മി പാര്‍ട്ടിയുടെയും പൊമ്പിളൈ ഒരുമൈയുടെയും ഐക്യദാര്‍ഢ്യ സമ്മേളനവും ഇതോടൊപ്പം നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അല്‍ക ലാമ്പ എംഎല്‍എ, പ്രഫ. ബാബു മാത്യു, സി ആര്‍ നീലകണ്ഠന്‍, സാമൂഹികപ്രവര്‍ത്തക ദയാ ബായ്, ജോയ് കൈതാരത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലകളില്‍ ഒരു മണ്ഡലം പരിപാടിയുടെ ഉത്തരമേഖല ഉദ്ഘാടനം 8ന് കോഴിക്കോട് ടൗണ്‍ഹാളിന് സമീപമുള്ള മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍, സെക്രട്ടറി അരുണ്‍ ജോസഫ്, ഈശ്വര്‍ജി, രജത് ഗുപ്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക