|    Jul 27 Thu, 2017 2:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആം ആദ്മി എഎല്‍എ ശരത് ചൗഹാന്‍ അറസ്റ്റില്‍

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആം ആദ്മി എംഎല്‍എ ശരത് ചൗഹാന്‍ ഉള്‍പ്പെടെ 12 നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചൗഹാനെയും പ്രധാന പ്രതി രമേശ് ഭരദ്വജിനെയും ഡല്‍ഹി ക്രൈംബ്രാഞ്ച് പോലിസ് മണിക്കൂറുകളോളം ചോദ്യംചെയ്തു. ഇവരെക്കൂടാതെ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്ന അമിത്, രജനീ കാന്ത് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ശനിയാഴ്ച അറസ്റ്റിലായിരുന്നു.
സംഭവവുമായി എംഎല്‍എ ശരത് ചൗഹാന് ബന്ധമുണ്ടോ എന്നറിയാന്‍ ഈ മാസം 26ന് അറസ്റ്റിലായ രമേശ് ഭരദ്വജിനെ പോലിസ് ദീര്‍ഘനേരം ചോദ്യംചെയ്തിരുന്നു. എംഎല്‍എയുടെ മണ്ഡലമായ നരേലയിലെ പ്രവര്‍ത്തകയായ സ്ത്രീയെ അവരുടെ വസതിയില്‍ വിഷംകഴിച്ച് അവശയായ നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇക്കഴിഞ്ഞ 19ാംതിയ്യതി മരിക്കുകയായിരുന്നു. വനിതാ പ്രവര്‍ത്തക പ്രധാനപ്രതി ഭരദ്വജിനെതിരേ ലൈംഗിക പീഡനം ആരോപിച്ച് ജൂണില്‍ പോലിസില്‍ പരാതിപ്പെട്ടിരുന്നു. അറസ്റ്റിലായ ഭരദ്വജ് പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
ഭരദ്വജിനെതിരേ രംഗത്തുവന്ന സ്ത്രീയുടെ ബന്ധുക്കള്‍ പ്രതിയെ എംഎല്‍എ ശരദ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഭരദ്വജ് എംഎല്‍എയുടെ അടുത്ത ആളാണെന്നു വനിതാ പ്രവര്‍ത്തക വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും പോലിസിനു ലഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക