|    Jun 26 Mon, 2017 3:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആംബുലന്‍സ് ലഭിച്ചില്ല: അലിഗഡ് പ്രഫസര്‍ മരിച്ചു

Published : 27th October 2016 | Posted By: SMR

അലിഗഡ്: അര്‍ബുദ ബാധിതനായ അലിഗഡ് സര്‍വകലാശാല പ്രഫസര്‍ യഥാസമയം ആംബുലന്‍സ് ലഭ്യമാവാത്തതിനെത്തുടര്‍ന്ന് മരിച്ചു. അസുഖം മൂര്‍ച്ഛിച്ച പ്രഫസര്‍ ഡി മൂര്‍ത്തിയെ ആംബുലന്‍സ് ലഭ്യമല്ലാത്തതുമൂലം ആറുമണിക്കൂര്‍ വൈകിയാണ് ആശുപത്രിലെത്തിക്കാനായത്. അലിഗഡ് സര്‍വകലാശാലയിലെ മെഡിക്കല്‍ വിഭാഗം മേധാവിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയതെന്ന് സുഹൃത്ത് ശെയ്ഖ് മസ്താന്‍ ആരോപിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാല ആധുനിക ഇന്ത്യന്‍ പഠനവകുപ്പ് മേധാവിയാണ് ഡി മൂര്‍ത്തി. അസുഖം കൂടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്കായി ഡല്‍ഹിയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താനായി സംഘത്തെ നിയോഗിച്ചതായി അലിഗഡ് വക്താവ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക