|    Jun 18 Mon, 2018 10:57 pm

ആംബുലന്‍സ് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു

Published : 30th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: ആംബുലന്‍സ് ബൈക്കിലിടിച്ച് വസ്ത്രവ്യാപാരിയായ യുവാവിന് പരിക്കേറ്റു. ബൈക്കില്‍ ഇടിച്ച ആംബുലന്‍സ് നിറുത്താതെ പോയി. തിരുനെല്‍വേലി സ്വദേശിയായ ഷംസുദ്ദീനാണ് അപകടത്തില്‍ സാരമായി പരിക്കേറ്റത്. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ രാവിലെ 8.30ന് കൊടുങ്ങല്ലൂര്‍ ബൈപ്പാസ് സര്‍ക്കിള്‍ ഓഫിസ് ജങ്ഷനിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഷംസുദ്ദീന്‍ വസ്ത്രങ്ങളുടെ ഓര്‍ഡര്‍ ശേഖരിക്കാനായി കൊടുങ്ങല്ലൂരില്‍ എത്തിയതായിരുന്നു. തിരൂര്‍ ഭാഗത്തു നിന്നു വന്ന ആംബുലന്‍സാണ് ഷംസുദ്ദീനെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോയത്. കൊടുങ്ങല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss