|    Jul 23 Sun, 2017 2:31 am
FLASH NEWS

ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിലിടിച്ചു

Published : 9th April 2016 | Posted By: SMR

അമ്പലപ്പുഴ: രോഗിയുമായിപ്പോയ ആംബുലന്‍സ് നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിലിടിച്ചു. ആര്‍ക്കും പരുക്കില്ല. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്പില്‍വേക്ക് തെക്കുഭാഗത്ത് ഇന്നലെ വൈകിട്ട് 5.15 ഓടെയായിരുന്നു അപകടം.
വിഷം ഉള്ളില്‍ചെന്ന ചിങ്ങോലി പുത്തന്‍തറയില്‍ മാലിനി(27)യെയും കയറ്റി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സില്‍ മാലിനിയുടെ മാതാപിതാക്കളായ മനോഹരനും ലീലയും ഉണ്ടായിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ കഴിഞ്ഞശേഷം മെഡിക്കല്‍ കോളജിലേക്ക് വരുന്നതിനിടെയാണ് അപകടം. അപകടത്തുനിന്ന് മറ്റൊരു കാറിലാണ് രോഗിയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക