|    Jun 29 Thu, 2017 4:20 pm
FLASH NEWS

ആംബുലന്‍സ് ഡ്രൈവറുടെ സേവനം ലഭിച്ചില്ല; ആശുപത്രിയില്‍ സംഘര്‍ഷം

Published : 9th November 2016 | Posted By: SMR

ശാസ്താംകോട്ട: അടിയന്തിര ചികില്‍സ വേണ്ടി വന്ന രോഗികളെ മറ്റു ആശുപത്രികളിലെത്തിക്കാന്‍ തക്കസമയത്ത് ആംബുലന്‍സ് ഡ്രൈവറുടെ സേവനം ലഭിക്കാത്ത ് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പടിഞ്ഞാറേ കല്ലട സ്വദേശിയായ ആറു വയസ്സുകാരന് ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നാണ് രാത്രി എട്ടോടെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ കുട്ടിയ്ക്ക് പ്രാഥമിക ചികില്‍സ നല്‍കുകയും ഉടന്‍തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നിര്‍ദ്ദനരായതിനാല്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിന്റെ സേവനം പ്രയോജനപ്പെടുത്താനും നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ആംബുലന്‍സ് ഡ്രൈവറെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റു രോഗികളും ആശുപത്രി ജീവനക്കാരും ഡ്രൈവറുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് കുട്ടിയെ സ്വകാര്യ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതേ സമയം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചവര്‍ക്കും ഇതേ അനുഭവം ഉണ്ടായതോടെ ആശുപ്രതിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഒരു മണിക്കൂറിനു ശേഷം ആംബുലന്‍സ് ഡ്രൈവറും ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മദ്യപിച്ച നിലയില്‍ ആശുപത്രിയില്‍ എത്തി. ഇതോടെ സംഘര്‍ഷാവസ്ഥ മൂര്‍ച്ചിക്കുകയും ജനപ്രതിനിധികളും ആര്‍ എം ഒയും ആശുപത്രിയിലെത്തി ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മദ്യപിച്ചെന്ന് തെളിഞ്ഞതിനാല്‍ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് സര്‍വ്വീസിനെ സംബന്ധിച്ച് നേരത്തെ തന്നെ പലവിധ ആക്ഷേപങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ ആശുപത്രിയിലെ ആംബുലന്‍സ് ഇപ്പോഴും കട്ടപ്പുറത്തുമാണ്. ഇത് മൂലം നിര്‍ദ്ദനരായ രോഗികള്‍ക്ക് പലപ്പോഴും സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക