|    Oct 19 Fri, 2018 6:36 pm
FLASH NEWS

ആംബുലന്‍സ് ഡ്രൈവര്‍ വൃദ്ധയായ രോഗിയെ വലിച്ചിറക്കി

Published : 26th September 2017 | Posted By: fsq

 

ആര്‍പ്പൂക്കര: വൃദ്ധയായ രോഗിയെ ആംബുലന്‍സില്‍ നിന്ന് വലിച്ചിറക്കി. താഴേക്കു വീണ രോഗിയെ ആശുപത്രി ജവനക്കാരന്റെ സമയോചിത ഇടപെടല്‍മൂലം താഴെ വീഴാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടിന് കോട്ടയം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. എറണാകുളം സ്വദേശിയായ 82 കാരിയായ രോഗിയെ വിദഗ്ധ ചികില്‍സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജനറല്‍ ആശുപത്രി വക ആംബുലന്‍സില്‍ തന്നെ രോഗിയെ മെഡിക്കല്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു. എത്തിയ ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഇറങ്ങി സ്‌ട്രെച്ചറില്‍ കിടക്കുകയായിരുന്ന രോഗിയെ വലിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് രോഗി താഴേക്കു വീഴാന്‍ തുടങ്ങി. ഈ സമയം രോഗിയെ കൊണ്ടുപോവാന്‍ ട്രോളിയുമായെത്തിയ ആശുപത്രി ജീവനക്കാരന്‍ മോഹന്‍ദാസ് രോഗിയെ താങ്ങിയെടുത്തു. പിന്നീട് ഡ്രൈവറോട് ഈ അനാസ്ഥയെ കുറിച്ച് ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാഹനമെടുത്ത് മടങ്ങിപ്പോയി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്ന് രോഗിയുമായി എത്തുന്ന ചില ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇടപെടലിനെ കുറിച്ച് ഇതിനുമുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രണ്ടു മാസം മുമ്പും അപകടത്തെ തുടര്‍ന്ന് കാലിനു പരിക്കേറ്റ ഒരു രോഗിയെ രാത്രി ഏഴോടെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലെത്തിച്ചു. ആംബുലന്‍സില്‍ കൊണ്ടുവന്ന രോഗിയെ അത്യാഹിത വിഭാഗം കാര്‍പ്പോര്‍ച്ചിനു സമീപം ഇറക്കിയ ശേഷം ഡ്രൈവര്‍ മടങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാത്രി 11ഓടെ മറ്റൊരു അനാഥ രോഗിയുമായി ഇതേ ഡ്രൈവര്‍ ആംബുലന്‍സ് എത്തി. ആദ്യം കൊണ്ടുവന്ന രോഗിയെ കാര്‍പോര്‍ച്ചില്‍ തള്ളിയശേഷം മടങ്ങിപ്പോയതിനെ ജീവനക്കാര്‍ മുഖേന ഡോക്ടര്‍മാര്‍ ചോദ്യം ചെയ്തു. ഇതില്‍ ക്ഷുഭിതനായി ആംബുലന്‍സ് ഡ്രൈവര്‍ ഉടന്‍ മടങ്ങിപ്പോയി. ഗാന്ധിനഗര്‍ പോലിസ് ഡ്രൈവറെ തിരികെ വിളിപ്പിച്ചപ്പോഴാണ് ആദ്യം കൊണ്ടുവന്ന നിസാര രോഗമുള്ള യുവാവായ രോഗിയെ ചികില്‍സയ്ക്ക് ശേഷം തിരികെ കൊണ്ടുപോവാന്‍ ഡ്രൈവര്‍ തയ്യാറായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss