|    Jun 24 Sat, 2017 7:28 pm
FLASH NEWS

ആംബുലന്‍സ് അപകടത്തില്‍പെട്ട് രണ്ടു പേര്‍ക്ക് പരിക്ക്

Published : 2nd November 2016 | Posted By: SMR

കായംകുളം: ടിപ്പറിനു പിന്നില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ ചെട്ടികുളങ്ങര മേനാമ്പള്ളില്‍ അരുണ്‍ ഭവനത്തില്‍ അരുണ്‍(32), ചേരാവള്ളി മണ്ണാട്ട് മുറി അജാസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ  ദേശീയപാതയില്‍ ഒഎന്‍കെ ജങ്ഷനിലായിരുന്നു അപകടം.ആലപ്പുഴ ഭാഗത്തേക്കു പോവുയായിരുന്ന ടിപ്പര്‍ ഒഎന്‍കെ ജങ്ഷനില്‍ ചുവപ്പ് സിഗ്നല്‍ തെളിഞ്ഞതിനെ തുടര്‍ന്ന് നിര്‍ത്തി. പിന്നാലെ രോഗിയുമായി എത്തിയ ആംബുലന്‍സ് ടിപ്പറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളജിലേക്ക് അയച്ചു. പരിക്കേറ്റവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക