|    Jan 23 Mon, 2017 6:27 pm
FLASH NEWS

ആംബുലന്‍സുള്‍പ്പെടെ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു

Published : 4th July 2016 | Posted By: SMR

പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ ആറുവാഹനങ്ങള്‍ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരനായ ഒരാള്‍ക്ക് പരിക്കേറ്റു.
അയനിക്കാട് കുറ്റിയില്‍പീടികക്കു സമീപം ഇന്നലെ രാവിലെ എട്ടരയോടെയും രണ്ടാമത്തെ അപകടം 11 ഓടെയുമായിരുന്നു.
ബൈക്കും കാറും കൂട്ടിയിടിച്ചാണ് ആദ്യ അപകടം. വടകരയില്‍ നിന്ന് പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ബസ്സിനു പിറകില്‍ കാറിടിച്ചാണ് രണ്ടാമത്തെ അപകടം സംഭവിച്ചത്. കാറിനു പിറകില്‍ വടകര സഹകരണാശുപത്രിയില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ബസിനടിയിലേക്ക് കയറിയെങ്കിലും യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബൈക്ക് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കാര്‍ ബസ്സിനു പിറകില്‍ ഇടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക