|    May 22 Tue, 2018 1:53 pm
FLASH NEWS

ആംബുലന്‍സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്‌

Published : 1st June 2017 | Posted By: fsq

 

കൊല്ലം: ദേശീയപാതയില്‍ എആര്‍ ക്യാംപിന് മുന്നില്‍ ആംബുലന്‍സും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് െ്രെഡവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ്, വി ആര്‍ ഭവനത്തില്‍ വിഷ്ണു(27), സഹായി പച്ച പാലോട് ഹൗസ് നമ്പര്‍ 1080ല്‍ രാജേഷ്, അഞ്ചാലുംമൂട് വാരിക്കവയലില്‍ ശ്രീകുമാര്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. ആര്‍ഒബിയില്‍ നിന്നെത്തിയ സ്വകാര്യ ബസ് എ ആര്‍ ക്യാംപിന് മുന്നില്‍ നിന്നും ക്യുഎസി റോഡിലേക്ക് വളയുന്നതിനിടയില്‍ പിന്നാലെയെത്തിയെ ആംബുലന്‍സ് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത ഇരവിപുരം സ്വദേശി ശോഭനയുമായി ജില്ലാ ആശുപത്രിയിലേക്ക് വരുകയായിരുന്നു ആംബുലന്‍സ്. സൈറണ്‍ മുഴക്കിയിട്ടും സ്വകാര്യ ബസ് ആംബുലന്‍സ് വരുന്നത് ശ്രദ്ധിക്കാതെ വേഗത്തില്‍ വളഞ്ഞതാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിലെ മുന്‍സീറ്റിലിരിക്കുകയായിരുന്ന െ്രെഡവറുടെ സഹായി രാജേഷിന്റെ തല ഗ്ലാസിലിടച്ച് പരിക്കേല്‍ക്കുകയായിരുന്നു. കണ്ണാടി ചില്ല് തറച്ച് രാജേഷിന്റെ കണ്ണിന് താഴെ സാരമായി മുറിവേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആബുലന്‍സ് ഡ്രൈവറുടെ കൈക്കാണ് പരിക്ക്. ശോഭനയുടെ മരുമകനായ ശ്രീകുമാറിന്റെ നെഞ്ചിനാണ് പരിക്കേറ്റത്. ശോഭനയുടെ ബന്ധുക്കളായ മറ്റ് രണ്ടുപേര്‍ കൂടി ആംബലന്‍സിനുള്ളിലുണ്ടായിരുന്നെങ്കിലും പരിക്കില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss