|    Jul 25 Tue, 2017 6:23 pm
FLASH NEWS

ആംബുലന്‍സിന് പണമില്ല; ഭര്‍ത്താവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ തമിഴ്‌നാട് സ്വദേശിനി

Published : 27th September 2016 | Posted By: SMR

കണ്ണൂര്‍: ആംബുലന്‍സിനു പണമില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കുമെന്ന നിസ്സഹായാവസ്ഥയില്‍ തമിഴ്‌നാട് സ്വദേശിനി ജില്ലാ ആശുപത്രിയില്‍. തമിഴ്‌നാട് സ്വദേശിനിയും വര്‍ഷങ്ങളായി കാട്ടാമ്പള്ളി ഇടയില്‍പീടികയില്‍ താമസിക്കാരിയുമായ ജ്യോതി (55)യാണ് നിസ്സഹായാവസ്ഥയിലുള്ളത്.
തമിഴ്‌നാട് തിത്തക്കുടി ജില്ലയിലെ മാങ്കുളം ഗ്രാമവാസിയായ ജ്യോതിയുടെ ഭര്‍ത്താവ് ബി ബൂമാലനാണ് (56) മരണപ്പെട്ടത്. വര്‍ഷങ്ങളായി കാട്ടാമ്പള്ളിയിലെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് മക്കളില്ല.
ദിവസങ്ങള്‍ക്കു മുമ്പ് ഇരുവരും തമിഴ്‌നാട്ടിലേക്കു പോയതായിതുന്നു. ശനിയാഴ്ച രാത്രി ഭര്‍ത്താവ് ബൂമാലന്‍ ട്രെയിനില്‍ കാട്ടാമ്പള്ളിയിലേക്കു തിരിച്ചു. ഞായറാഴ്ച രാവിലെയാണ് കണ്ണൂരില്‍ ട്രെയിനിറങ്ങിയത്. ഇതിനു ശേഷം റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ ഇയാളെ പോലിസെത്തി ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇന്നലെയാണു മരണപ്പെട്ടത്.
മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച നമ്പറില്‍ ഭാര്യയുമായി ബന്ധപ്പെട്ട് അവരെ കണ്ണൂരിലേക്കെത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോവാന്‍ വഴിയില്ലാതെ വിഷമിക്കുകയാണ് ജ്യോതി.
ജില്ലാ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോ ള്‍ കലക്ടറുമായി ബന്ധപ്പെടാനാണു പറഞ്ഞതെന്നു യുവതി അറിയിച്ചു. കാട്ടാമ്പള്ളി സ്വദേശികളായ യുവാക്കളാണ് ഇവര്‍ക്ക് സഹായവുമായി ഒപ്പമുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക