|    Aug 23 Wed, 2017 7:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ആംബിവാലി പദ്ധതി ലേലം: സുബ്രതോ റോയിയുടെ ഹരജി തള്ളി

Published : 11th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പിന്റെ ആംബിവാലി പദ്ധതിയുടെ ലേലം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹാറ തലവന്‍ സുബ്രതോ റോയി സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തള്ളി. ജസ്റ്റിസുമാരായ ദീപക് മിശ്ര, രഞ്ജന്‍ ഗൊഗോയി, എ കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ആംബിവാലി പദ്ധതിയുടെ ലേലം സപ്തംബര്‍ വരെ തടഞ്ഞുവച്ചാല്‍ സെബി സഹാറ അക്കൗണ്ടിലേക്ക് 1500 കോടി രൂപ നിക്ഷേപിക്കാന്‍ സുബ്രതോ റോയിക്ക് സാധിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍, ഈ വാദം തള്ളിയ കോടതി അനുയോജ്യമായ സമയം കോടതി വിധി പുറപ്പെടുവിപ്പിക്കുമെന്നും വ്യക്തമാക്കി. 34,000 കോടി വിലമതിക്കുന്ന ആംബിവാലി പദ്ധതിയുടെ ലേലം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു സുബ്രതോ റോയി സുപ്രിംകോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക