|    Jul 25 Tue, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആംനസ്റ്റി ഓഫിസിന് മുന്നില്‍ എബിവിപി പ്രതിഷേധം

Published : 20th August 2016 | Posted By: SMR

ബംഗളൂരു: ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. ആംനസ്റ്റി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലിസ് നടപടിയില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ബഹളത്തിനിടെ വിദ്യാര്‍ഥിനിക്കു ബോധക്ഷയമുണ്ടായി. നിരവധി പ്രവര്‍ത്തകരെ പോലിസ് പിടികൂടി.
പാര്‍പ്പിട കേന്ദ്രത്തില്‍ കോലംകത്തിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്നാണ് പോലിസ് ബലംപ്രയോഗിച്ചതെന്ന് ബംഗളൂരു ഈസ്റ്റ് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ പി ഹരിശേഖരന്‍ പറഞ്ഞു. പാര്‍പ്പിട കേന്ദ്രത്തില്‍ കോലം കത്തിക്കരുതെന്ന് പ്രതിഷേധക്കാരോടാവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യവിരുദ്ധ നടപടിയാണ് പോലിസ് സ്വീകരിച്ചതെന്നും ലാത്തിച്ചാര്‍ജില്‍ 10 വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക