|    Nov 18 Sat, 2017 2:55 am
Home   >  Todays Paper  >  page 7  >  

ആംനസ്റ്റിയെ പിന്തുണച്ച് കര്‍ണാടക മന്ത്രി

Published : 21st August 2016 | Posted By: SMR

ബംഗളുരു: ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ബംഗളൂരുവിലെ പുതിയ സംഘടനയല്ല. വളരെക്കാലമായി അതിവിടെ പ്രവര്‍ത്തിക്കുന്നു. ഇതിനു മുമ്പ് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി താന്‍ കേട്ടിട്ടില്ല. ആംനസ്റ്റി ശനിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ ചില സംഭവങ്ങളുണ്ടായി. അതിനാല്‍, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്-മന്ത്രി പറഞ്ഞു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയാണ് ആംനസ്റ്റി ബംഗളൂരുവില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ആംനസ്റ്റിക്കെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബിജെപിയുടെയും എബിവിപിയുടെയും നടപടിയെ പരമേശ്വര വിമര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക