|    Jan 22 Sun, 2017 1:18 am
FLASH NEWS

ആംനസ്റ്റിക്കെതിരേയുള്ള രാജ്യദ്രോഹക്കുറ്റം തെറ്റ്: തരൂര്‍

Published : 23rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: മനുഷ്യാവകാശ സംഘടനയായ ആനംസ്റ്റി ഇന്റര്‍നാഷനലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ്സെടുത്തത് വലിയ തെറ്റാണെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍.
ആംനസ്റ്റി ഒരിക്കലും കലാപത്തെ പ്രോല്‍സാഹിപ്പിച്ചിട്ടില്ല. ആക്രമണത്തെ പ്രോല്‍സാഹിപ്പിക്കുകയും പകയുടെ പ്രഭാഷണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ തീര്‍ച്ചയായും നടപടി സ്വീകരിക്കണം. എന്നാല്‍, രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഗുരുതരമായ വിഷയമാണ്. സംഘടനയ്‌ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തരുതായിരുന്നു എന്നഭിപ്രായക്കാരനാണ് ഞാന്‍. കര്‍ണാടക ആഭ്യന്തരമന്ത്രി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് നന്നായി- തരൂര്‍ പറഞ്ഞു.
ആംനസ്റ്റി ഇന്റര്‍നാഷനല്‍ തെറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നത്. അവരുടെ പ്രവര്‍ത്തനം രാജ്യദ്രോഹപരമല്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരേ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിഷേധിച്ചിരുന്നു.
സ്വാര്‍ഥ ലാഭത്തിനു വേണ്ടി ചില രാഷ്ട്രീയ കക്ഷികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത്കുമാറും കര്‍ണാടക മന്ത്രിക്കെതിരേ രംഗത്തുവന്നു. ആംനസ്റ്റിക്കെതിരേ മാത്രമല്ല അതിന്റെ ഭാരവാഹികള്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഭരണഘടനാ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക