|    Jan 21 Sat, 2017 11:10 pm
FLASH NEWS

ആംആദ്മി എംഎല്‍എയുടെ വസതികളില്‍ റെയ്ഡ്

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: നികുതിവെട്ടിപ്പു നടത്തിയെന്നാരോപിച്ച് എഎപി എംഎല്‍എ കര്‍താര്‍ സിങ് തന്‍വാറിന്റെ വസതികളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. കേന്ദ്രസര്‍ക്കാര്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കെതിരേ പകപോക്കല്‍ നടപടി സ്വീകരിക്കുകയാണെന്നാരോപിച്ച് എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ഛതര്‍പൂര്‍ എംഎല്‍എയായ കര്‍താര്‍ സിങിന്റെ തലസ്ഥാന നഗരിയിലെ മൂന്നു വസതികളില്‍ ആദായനികുതി വകുപ്പിന്റെയും പോലിസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. എംഎല്‍എയുടെ ഇടപാടുകളുടെ രേഖകള്‍ ലഭിച്ചതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം 11 എംഎല്‍മാരാണ് വിവിധ കേസുകളില്‍ അറസ്റ്റിലായത്. ഡല്‍ഹി പോലിസ് എഎപി എംഎല്‍എമാര്‍ക്കെതിരേ മാത്രം നടപടി സ്വീകരിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് രാഘവ് ചഹ്ദ അഭിപ്രായപ്പെട്ടു.
അതിനിടെ, എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ മോദിക്കെതിരേ കടുത്തവിമര്‍ശനവുമായി രംഗത്തെത്തി. മോഹഭംഗം ബാധിച്ച മോദിക്ക് തന്നെ കൊല്ലാനാണ് ആഗ്രഹം അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക