|    Oct 18 Thu, 2018 9:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഹ്‌വാസ് ആക്രമണം: ഇറാന്‍ തിരിച്ചടിച്ചു

Published : 2nd October 2018 | Posted By: kasim kzm

തെഹ്‌റാന്‍: കഴിഞ്ഞ ആഴ്ച അഹ്‌വാസില്‍ ഇറാന്‍ റവല്യൂഷനറി ദ ഗാര്‍ഡ്‌സിന്റെ പരേഡിനു നേരെ ഉണ്ടായ ആക്രമണത്തിനു തിരിച്ചടിയായി കിഴക്കന്‍ സിറിയയില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍.
കിഴക്കന്‍ സിറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുഎസ് പിന്തുണയുള്ള സംഘത്തിനു നേരെയാണ് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു. ആറു മിസൈലുകളാണ് സിറിയയിലേക്ക് തൊടുത്തുവിട്ടത്. നിരവധി സായുധര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും ഇറാന്‍ വകാശപ്പെട്ടു. സപ്തം 22ന് അഹ്‌വാസിലുണ്ടായ ആക്രമണത്തില്‍ 25 സൈനികരടക്കം 40ല്‍ അധികം പേര്‍ മരിച്ചിരുന്നു

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss