|    Oct 18 Wed, 2017 1:04 pm
FLASH NEWS

അഹ്മദ് നജീബിന്റെ തിരോധാനം: കാംപസ് ഫ്രണ്ട് വൈപ്പിന്‍ ഏരിയ പ്രകടനം നടത്തി

Published : 15th November 2016 | Posted By: SMR

വൈപ്പിന്‍: ജെഎന്‍യു വിദ്യാര്‍ഥി അഹ്മദ് നജീബിന്റെ തിരോധാനം ഒരുമാസം പിന്നിട്ടിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ പോലിസിന് കഴിയാത്തതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് വൈപ്പിന്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. രാജ്യം മുഴുവന്‍ നജീബിനെ തേടുമ്പോഴും ആഭ്യന്തരമന്ത്രി പ്രതിഷേധങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രകടനത്തെ അഭിസംഭോധന ചെയ്ത് സംസാരിച്ച കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ്ഷമീര്‍ പറഞ്ഞു. രാജ്യത്തെ ഒരു പൗരനെ കാണാതായിട്ട് അന്വേഷണം നടത്തി കണ്ടെത്താനായില്ലെങ്കില്‍ ആഭ്യന്തരമന്ത്രി രാജിവച്ച് പുറത്തുപോവാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എടവനക്കാട് നടന്ന പ്രകടനത്തിന് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അദീബ് ഹൈദര്‍, ഏരിയ പ്രസിഡന്റ് തന്‍സീര്‍, സെക്രട്ടറി ആഷിഖ്, നസ്മല്‍, അഫ്‌സല്‍, അജ്മല്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക