|    Mar 30 Thu, 2017 12:41 am
FLASH NEWS

അഹ്മദാബാദില്‍ ഷാരൂഖ് ഖാന്റെ കാറിന് നേരെ കല്ലേറ്

Published : 14th February 2016 | Posted By: swapna en

sharuk

അഹ്മദാബാദ്:റെയ്‌സ് സിനിമയുടെ ഷൂട്ടിങിനായി ഗുജാറത്തിലുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ കാറിന് നേരെ കല്ലേറ്. അഹ്മദാബാദില്‍ നിര്‍ത്തിയിട്ടിരുന്ന തന്റെ കാറിന് നേരെ ഇന്ന് രാവിലെയാണ് കല്ലേറുണ്ടായത് . ഷാരുഖ് ഈ സമയം കാറില്‍ ഇല്ലായിരുന്നു. അഞ്ജാതരായ യുവാക്കളാണ് കാറിന് കല്ലേറ് നടത്തിയത്. 2016ലെ ഷാരൂഖിന്റെ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് റെയ്‌സ്. ഇതിന്റെ ഷൂട്ടിങ് ഭൂരിഭാഗവും ഗുജറാത്തിലാണ് നടക്കുന്നത്. നേരത്തെ തന്നെ സിനിമയുടെ ഷൂട്ടിങിന് വിഎച്ച്പി ഭീഷണിയുണ്ടായിരുന്നു. ഷൂട്ടിങ് നടത്തരുതെന്നാവാശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് വിഎച്ച്പി കത്ത് നല്‍കിയിരുന്നു. ഷൂട്ടിങ് സ്ഥലത്ത് പ്രതിഷേധപ്രകടനവും നടന്നിരുന്നു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഷാരൂഖ് ബിജെപിയുടെയും പോഷകസംഘടനകളുടെയും എതിര്‍പ്പിന് പാത്രമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day