|    Jul 23 Mon, 2018 2:54 pm
FLASH NEWS
Home   >  Kerala   >  

അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം:ബിജെപിക്ക് അഭിപ്രായമില്ല-കുമ്മനം രാജശേഖരന്‍

Published : 9th September 2017 | Posted By: mi.ptk

കൊച്ചി: അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയലിന്റെ പ്രസ്താവനയില്‍ ബിജെപിക്ക് അഭിപ്രായമില്ലെന്ന് കുമ്മനം രാജശേഖന്‍.ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ഹിന്ദു സംഘടനകളും ക്ഷേത്രം ഭാരവാഹികളുമാണ്. അജയ് തറയലിന്റെ നിര്‍ദേശത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട സംഘടനകളാണ്. ഇക്കാര്യത്തില്‍ ബിജെപി ഒരു അഭിപ്രായം പറയാനില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
1952ലെ ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ ഭേദഗതി വരുത്തി ക്ഷേത്രാരാധനകളിലും വിഗ്രഹാരാധനകളിലും വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് അജയ് തറയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. നിലവില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുമത വിശ്വാസിയെന്ന് എഴുതി നല്‍കുന്നവര്‍ക്കും മാത്രമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇത് പരോക്ഷ മതപരിവര്‍ത്തനമാണ്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയല്ലെന്നുമാണ് അദ്ദേഹം പോസ്റ്റില്‍ പറഞ്ഞത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss