|    Jun 23 Fri, 2017 12:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഹമ്മദ് കബീറിന് എതിരായ തിരഞ്ഞെടുപ്പ് ഹരജി തള്ളി

Published : 4th November 2016 | Posted By: SMR

കൊച്ചി: മങ്കട നിയോജകമണ്ഡലം എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ ടി എ അഹമ്മദ് കബീറിനെതിരായ തിരഞ്ഞെടുപ്പ് ഹരജി ഹൈക്കോടതി തള്ളി. ഹരജി നിയമാനുസൃതം നിലനില്‍ക്കുന്നതല്ലെന്ന ടി എ അഹ്മദ് കബീറിന്റെ വാദം കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ടി കെ റഷീദലി സമര്‍പിച്ച ഹരജിയില്‍ തെളിവെടുപ്പ് ആവശ്യമില്ലെന്ന് കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചാണ് ഹരജി സമര്‍പിച്ചതെങ്കിലും ആരോപണത്തിന്റെ വിശദാംശങ്ങള്‍ ഹരജിയില്‍ പ്രതിപാദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ഹരജിക്കാധാരമായ കാരണവും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ മങ്കട മണ്ഡലം കമ്മിറ്റി പ്രസിദ്ധീകരിച്ച ‘വാര്‍ത്തയുടെ പ്രസിദ്ധീകരണം തിരഞ്ഞെടുപ്പ് അഴിമതിയാണെന്നായിരുന്നു ആരോപണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക