|    Dec 15 Sat, 2018 12:35 am
FLASH NEWS
Home   >  Editpage  >  Second edit  >  

അഹന്ത വേണ്ട

Published : 19th November 2018 | Posted By: kasim kzm

ജനിതകശാസ്ത്രത്തിലുണ്ടായ വന്‍ പുരോഗതി ജീവശാസ്ത്രജ്ഞന്‍മാരുടെ അഹന്ത വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ഡിഎന്‍എയുടെ പിരിയന്‍കോണിഘടന കണ്ടുപിടിച്ച രണ്ടു ശാസ്ത്രജ്ഞന്‍മാരിലൊരാളായ ജെയിംസ് വാട്‌സണ്‍ ഇനി മനുഷ്യരുടെ വിധി നിശ്ചയിക്കുന്നത് ഡിഎന്‍എ ആയിരിക്കും എന്നു പ്രസ്താവിച്ചിരുന്നു. ജനിതകഘടന എന്തെന്നു ശരിക്കു മനസ്സിലാക്കുന്നതോടെ മിക്ക പാരമ്പര്യ രോഗങ്ങള്‍ക്കും മരുന്നു വികസിപ്പിക്കാമെന്നായിരുന്നു ധാരണ.
ജീനോം പദ്ധതിയില്‍ കാര്യമായ പുരോഗതിയുണ്ടായതോടെ അതൊക്കെ വെറും പകല്‍ക്കിനാവായി മാറി എന്നു പറയാം. വ്യക്തികളുടെ ശാരീരികവും മാനസികവുമായ സ്വഭാവവിശേഷങ്ങളുടെ കാരണം കണ്ടുപിടിക്കുക ഒട്ടും എളുപ്പമല്ല എന്നാണിപ്പോള്‍ മനസ്സിലാവുന്നത്. അത് അസാധാരണമാംവിധം സങ്കീര്‍ണമാണ്. പല ഘടകങ്ങളും ഒന്നിച്ചുചേര്‍ന്നാണ് മനുഷ്യന്റെ സ്വഭാവവും പെരുമാറ്റരീതികളും നിശ്ചയിക്കുന്നത്. 20ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ മനശ്ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത് ഒരു കുഞ്ഞു ജനിക്കുന്നത് തീര്‍ത്തും ശൂന്യമായ മനസ്സോടെയാണെന്നാണ്. എന്നാല്‍, പിന്നീട് ജീനുകള്‍ക്ക് ഇതില്‍ സുപ്രധാനമായ പങ്കുണ്ടെന്നു വന്നു. ദത്തെടുക്കുന്ന കുട്ടികള്‍ മുതിരുമ്പോള്‍ അവരുടെ യഥാര്‍ഥ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന പല സ്വഭാവരീതികളും അവരില്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍, അതേയവസരം ചുറ്റുപാടുകളുടെ സ്വാധീനവും അത്ര നിസ്സാരമാണെന്നു പറയാന്‍ പറ്റില്ല. പാരമ്പര്യമായി ലഭിക്കുന്ന സ്വഭാവപരമായ പ്രത്യേകതകള്‍ തലമുറകളിലേക്കു പകരുന്നത് ഒരേ അളവിലല്ല എന്ന പ്രശ്‌നം വേറെ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss