|    Dec 17 Mon, 2018 10:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അസൗകര്യങ്ങള്‍ പോലിസുകാരില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു

Published : 25th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മണ്ഡലപൂജ-മകരവിളക്ക് സീസണോടനുബന്ധിച്ച് ശബരിമലയിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന പോലിസുദേ്യാഗസ്ഥരുടെ ഭക്ഷണ-വി്രശമ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാത്തത് ഉദേ്യാഗസ്ഥര്‍ക്കിടയില്‍ ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍.
നവംബര്‍-ഡിസംബര്‍ കാലത്തെ മഞ്ഞും മഴയും വനമേഖലയിലെ പരിമിതികളും സഹിച്ച് പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്ന പോലിസ് സേനാംഗങ്ങളുടെ അതിപ്രധാന ആവശ്യങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ മാനുഷിക പരിഗണനയോടെ പരിഹരിക്കണം. പോലിസ് ഉദേ്യാഗസ്ഥര്‍ ശബരിലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന പോലിസ് മേധാവി രണ്ടാഴ്ചയ്ക്കകം രേഖാമൂലം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
പോലിസുകാരുടെ ഡ്യൂട്ടിടേണിലും യൂനിഫോമിലും വരുത്തിയ മാറ്റങ്ങള്‍ പുനപ്പരിശോധിക്കണമെന്ന ആവശ്യം കഴിഞ്ഞ 20ന് ശബരിമല സന്ദര്‍ശിച്ച കമ്മീഷന്‍ മുമ്പാകെ പോലിസുകാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ഥലത്ത് തന്നെ ഇരിക്കാനും വിശ്രമിക്കാനും സൗകര്യം ഏര്‍പ്പെടുത്തണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു.
വനിതകള്‍ ഉള്‍പ്പെടെയുള്ള കോണ്‍സ്റ്റബിള്‍മാര്‍ക്ക് നിലയ്ക്കലും പമ്പയിലും വിശ്രമസൗകര്യം അപര്യാപ്തമാണെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. ഒരാഴ്ച ഡ്യൂട്ടി ചെയ്യുന്ന വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് കുടുംബവുമായി ഒത്തുചേരാന്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള അനുവദിക്കണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss