|    Jul 19 Thu, 2018 9:09 pm
FLASH NEWS

അസൗകര്യങ്ങളുടെ നടുവില്‍ ഈരാറ്റുപേട്ട വില്ലേജ് ഓഫിസ്

Published : 11th September 2017 | Posted By: fsq

 

ഈരാറ്റുപേട്ട: അസൗകര്യങ്ങളുടെയും ഇല്ലായ്മയുടെ നടുവില്‍  ഈരാറ്റുപേട്ട വില്ലേജ് ഓഫിസ്.  ഓഫിസില്‍ നിന്നു തിരിയാന്‍ പോലും ഇടമില്ലാതെ അപര്യാപ്തതയുടെ  നടുവിലാണ് പ്രവര്‍ത്തിക്കുന്നത്.1983 വരെ തലപ്പലം, പൂഞ്ഞാര്‍ നടുഭാഗം, കൊണ്ടൂര്‍ വില്ലേജുകളില്‍ ആയിരുന്ന ഈരാറ്റുപേട്ട പഞ്ചായത്തിനുള്ളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 1984 ല്‍ ഈരാറ്റുപ്പേട്ട വില്ലേജ് രൂപീകരിച്ചത്. അക്കാലഘട്ടംമുതല്‍ 1999 വരെ ഈരാറ്റുപേട്ട സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫിസ് 2000ലാണ് അരുവിത്തുറ പള്ളിക്കു സമീപം സ്വന്തമായി കെട്ടിടം പണിതീര്‍ത്തത്. ഒറ്റ ഹാളിനുള്ളില്‍ പണി തീര്‍ന്ന ഈ കെട്ടിത്തിനുള്ളില്‍ ജീവനക്കാര്‍ക്ക് നിന്നു തിരിയാന്‍ ഇടമില്ല. സ്‌ക്രീന്‍ വച്ച് മറച്ചാണ് വില്ലേജ് ഓഫിസര്‍ ഇരിക്കുന്നത്. ദിനംപ്രതി നൂക്കണക്കിനു പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നത്. പട്ടണത്തിനു നടുവിലുള്ള ഓഫിസിനു ചുറ്റും കാടുകയറിക്കിടക്കുന്നതിനാല്‍ വില്ലേജ് ഓഫിസും പരിസരവും സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. ഓഫിസ് അടച്ചുകഴിഞ്ഞാ ല്‍ മദ്യപന്മാരുടെ വിളയാട്ടമാണ്. അതുകൊണ്ട് വില്ലേജ് ഓഫിസിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss